യുഎഇയിൽ വാഹനാപകടം; മൂന്ന് മലയാളികളടക്കം നിരവധി പേർ മരിച്ചു

യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്‌ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധി ആളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്‌തതായി ഫുജൈറ പോലീസ് ജനറൽ കമാൻഡ് പ്രതികരിച്ചു.

മരിച്ചവരിൽ മൂന്ന് മലയാളികളും ഉണ്ട്. മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്. സിദ്ധീക്കിൻ്റെ ഇരട്ടമക്കളായ മുഹമ്മദ് അസ്മ്‌മിൽ (21), മിസ്‌ ജുബിൻ (21), മിസ്‌നയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ

Road accident in the UAE; several people, including three Malayalis, killed

More Stories from this section

family-dental
witywide