
കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ ഉറക്കമരുന്ന് കലർത്തി നൽകി എന്നു കണ്ടെത്തിയതിനെ തുടർന്ന് ന്യൂ ഹാംഷെറിലെ നാല് ഡേകെയർ ജീവനക്കാർ അറസ്റ്റിലായി. കുട്ടികളുടെ ഭക്ഷണത്തിൽ ഇവർ സ്ലീപ് സപ്ലിമെൻ്റ് മെലറ്റോണിൻ ഉപയോഗിച്ചു എന്ന് കണ്ടെത്തുകയായിരുന്നു.
ന്യൂ ഹാംഷെയർ കോൺകോർഡിന് സമീപം മാഞ്ചസ്റ്ററിലെ ഒരു ഡേകെയറിലെ ജീവനക്കാരായ 4 പേരാണ് പിടിയിലായത്. ഡേകെയർ ഉടമ, 52 കാരിയായ സാലി ഡ്രെക്‌മാൻ, അവരുടെടെ മൂന്ന് ജോലിക്കാരായ ട്രാസി ഇന്നി, കെയ്റ്റ്ലിൻ ഫിലാർഡോ, ജെസീക്ക ഫോസ്റ്റർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഇവരുടെ ഡേ കെയറിൽ സംശയാസ്പദമായ എന്തൊക്കെയോ നടക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ കുട്ടികൾക്ക് മെലറ്റോണിൻ നൽകി മയക്കുന്നതായി പൊലീസ് കണ്ടെത്തി.
“രക്ഷിതാവിൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കുട്ടികളുടെ ഭക്ഷണത്തിൽ മെലറ്റോണിൻ വിതറിയത്,” അന്വേഷണത്തിന് ശേഷം അവർ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഡേകെയറിലെ എത്ര കുട്ടികൾ മെലറ്റോണിൻ സ്വീകരിച്ചു എന്നോ എത്ര കാലമായി ഇത് തുടരുന്നു എന്നോ വ്യക്തമല്ല. കുട്ടികളിൽ മെലറ്റോണിൻ്റെ ദീർഘകാല ഉപയോഗം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
4 Daycare workers Arrested In US for Sprinkling sleep Medicine in Children’s food















