
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വരിനിരിക്കുന്നത് ഇഞ്ചോടിഞ്ചു പോരാട്ടമാണെന്ന് സൂചന നല്‍കി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപും പ്രചാരണം കൊഴുപ്പിക്കുന്നു. ഇതിനിടെ പുറത്തുവന്ന വോള്‍സ്ട്രീറ്റ് ജേണല്‍ സര്‍വേ ചര്‍ച്ചയായിരിക്കുകയാണ്.
ഏറ്റവും പുതിയ വോള്‍സ്ട്രീറ്റ് ജേണല്‍ സര്‍വേയില്‍ കമലയ്ക്ക് 48% പിന്തുണയും ട്രംപിന് 47% പിന്തുണയുമാണു രേഖപ്പെടുത്തിയിരിക്കുന്നത്. ബൈഡന്‍ മത്സരരംഗത്തുണ്ടായിരുന്ന ജൂലൈ ആദ്യ ആഴ്ചയിലെ സര്‍വേകളില്‍ 8% പോയിന്റുകള്‍ക്ക് ട്രംപ് ആയിരുന്നു മുന്നില്‍. ഇപ്പോഴിതാ ട്രംപിനെക്കാള്‍ ഒരുപടി മുന്നിലാണ് കമല.














