
ന്യൂയോർക്ക്: യുഎസിലെ ജോർജിയ സംസ്ഥാനത്ത് അറ്റ്‌ലാൻ്റയുടെ തെക്കുപടിഞ്ഞാറുള്ള കോവെറ്റ കൗണ്ടിയിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. 5 പേർക്ക് പരുക്കേറ്റു.
തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. മരിച്ചവർ 6 മുതൽ 74 വയസ്സ് വരെ പ്രായമുള്ളവരാണ്, രക്ഷപ്പെട്ട അഞ്ച് പേരെ സംസ്ഥാന തലസ്ഥാനമായ അറ്റ്ലാൻ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
രക്ഷപ്പെട്ടവരിൽ ചിലർക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.പുലർച്ചെ 5 മണിയോടെ അഗ്നിശമന സേനാ സംഭവസ്ഥലത്ത് എത്തിയിരുന്നു. തീപിടിത്തം ഉണ്ടാകുമ്പോൾ വീടിനുള്ളിൽ 11 പേർ ഉണ്ടായിന്നു.
6 killed in a house fire At Georgea US












