മദ്യ ലഹരിയില്‍ 19കാരന്‍ ഓടിച്ച കാറിടിച്ച് അപകടം : ടെക്‌സാസില്‍ 2 കുട്ടികളടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

ടെക്‌സാസ്: ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ കാര്‍ അപകടത്തില്‍ 2 കുട്ടികളടക്കം 5 പേര്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യലഹരിയിലായിരുന്ന 19 കാരന്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ 19 കാരനായ എഡ്വേര്‍ഡോ ഗോണ്‍സാലസിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും രഹത്യയ്ക്കും കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഗോണ്‍സാലസ് ചികിത്സയിലാണ്.

അതേസമയം, അപകടത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.