ഫിലിപ്പീന്‍സില്‍ ഭൂകമ്പം; 6.8 തീവ്രത രേഖപ്പെടുത്തി

മനില: തെക്കന്‍ ഫിലിപ്പീന്‍സ് തീരത്ത് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ശനിയാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതേസമയം, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മിന്‍ഡാനോ ദ്വീപിന് കിഴക്ക് ബാഴ്സലോണ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 17 കിലോമീറ്റര്‍ (10.5 മൈല്‍) ആഴത്തിലാണ് പ്രഭവ കേന്ദ്രം.

ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തുടര്‍ചലനങ്ങളുണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.