ടിബറ്റിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തി

ടിബറ്റിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്ത ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക്‌സ് സെന്ററിന്റെ (CENC) കണക്കുകൾ പ്രകാരം, വടക്കൻ ടിബറ്റിലെ നാഗ്ക്വിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റൻ തലസ്ഥാനമായ ലാസയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് നാ​ഗ്ക്വില.

പ്രഭവകേന്ദ്രത്തിന് സമീപം അഞ്ചു കിലോമീറ്റർ ചുറ്റളവിലെ ശരാശരി ഉയരം സമുദ്രനിരപ്പിൽനിന്ന് 4,864 മീറ്ററാണ്. പ്രദേശത്തുടനീളം ഭൂചലനം ശക്തമായി അനുഭവപ്പെട്ടതായി CENC അറിയിച്ചു. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. 32.40 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 93.79 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണ് സ്ഥാനം.

ഇന്ത്യൻ, യുറേഷ്യൻ ടെക്ടോണിക് ഫലകങ്ങൾ കൂട്ടിയിടിക്കുന്ന മേഖലയിലായതിനാൽ ടിബറ്റൻ പീഠഭൂമി ശക്തമായ ഭൂചലനങ്ങൾക്ക് സാധ്യതയുള്ള പ്രദേശമാണ്. ഈ ഫലകങ്ങളുടെ കൂട്ടിയിടി മേഖലയിൽ ഗണ്യമായ ഭൂകമ്പ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നു.

An earthquake of magnitude 7 struck Tibet on Thursday at a depth of 10 km (6.21 miles), according to the German Research Centre for Geosciences (GFZ).

More Stories from this section

family-dental
witywide