ഷിക്കാഗോയ്ക്ക് സമീപം വ്യത്യസ്ത വെടിവയ്പ്പുകളിലായി 8 പേര്‍ മരിച്ചു, പ്രതി അപകടകാരിയെന്ന് പൊലീസ്, തിരച്ചില്‍ ഊര്‍ജ്ജിതം

ഷിക്കാഗോ: ഷിക്കാഗോയുടെ പ്രാന്തപ്രദേശങ്ങളില്‍ ഞായറാഴ്ച മുതല്‍ മൂന്ന് സ്ഥലങ്ങളിലായി ഒരാള്‍ 8 പേരെ വെടിവച്ചു കൊന്നതായി ഇല്ലിനോയിസ് അധികൃതര്‍ തിങ്കളാഴ്ച പറഞ്ഞു.

കൊലപാതകത്തിന്റെ പ്രേരണയെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് ജോലിയറ്റ് ആന്‍ഡ് വില്‍ കൗണ്ടി നഗരത്തിലെ പോലീസ് പറഞ്ഞു. പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഞായറാഴ്ചയും തിങ്കളാഴ്ചയും മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് കൊല്ലപ്പെട്ടവരെ കണ്ടെത്തിയത്. പ്രതിയുടെ കയ്യില്‍ ആയുധം ഉണ്ടെന്നും അയാള്‍ ഉപകടകാരിയാണെന്നും അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ ഒരാളെ ഞായറാഴ്ച വില്‍ കൗണ്ടിയിലെ ഒരു വീട്ടില്‍ കണ്ടെത്തി. ജോളിയറ്റിലെ രണ്ട് വീടുകളില്‍ നിന്നാണ് മറ്റ് ഏഴുപേരെ തിങ്കളാഴ്ച കണ്ടെത്തിയത്.

ചുവപ്പ് നിറത്തിലുള്ള ടൊയോട്ട കാംറിയാണ് അക്രമിയുടെ വാഹനമെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊല്ലപ്പെട്ടവരെ അക്രമിക്ക് കൃത്യമായി അറിയാമെന്നും പൊലീസ് വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide