ഏതുനിമിഷവും ആക്രമിക്കപ്പെടാം; ഗര്‍ഭിണിയായ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ തടവുകാരന് സഹതടവുകാരുടെ ഭീഷണി

കൊളറാഡോ: ഗര്‍ഭിണിയായ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ജയിലിലായ തടവുകാരന് സഹതടവുകാരുടെ ആക്രമണ ഭീഷണി. കൊളറാഡോയില്‍ നിന്നുള്ള ക്രിസ് വാട്ട്‌സാണ് ജീവനെ ഭയന്ന് ജയിലില്‍ കഴിയുന്നത്. ഏതു നിമിഷവും താന്‍ ആക്രമിക്കപ്പെട്ടേക്കാമെന്നാണ് ഇയാള്‍ പറയുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2018ലാണ് ഇയാള്‍ തന്റെ ഗര്‍ഭിണിയായ ഭാര്യ ഷാനനെയും പെണ്‍മക്കളായ ബെല്ലയെയും സെലസ്റ്റിനെയും കൊലപ്പെടുത്തിയത്. തന്റെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

മക്കളെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നെതെന്നും അവരുടെ മൃതദേഹങ്ങള്‍ എണ്ണ ടാങ്കുകളില്‍ ഇട്ടെന്നുമാണ് ഇയാളുടെ വെളിപ്പെടുത്തല്‍.

സഹപ്രവര്‍ത്തകയായ ഒരു സ്ത്രീയുമായി വാട്ട്സ് ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഇതാണ് കുടുംബത്തെ ഇല്ലാതാക്കാന്‍ കാരണമെന്നുമാണ് പൊലീസ് പറയുന്നത്. നിലവില്‍ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ് ഇയാള്‍.

Also Read

More Stories from this section

family-dental
witywide