രാമായണ മാസാചരണവുമായി കെ.എച്ച്.എൻ.എ; കർക്കിടക മാസത്തിലെ 31 ദിവസവും രാമായണ പാരായണം

ജയപ്രകാശ് നായർ (കെ.എച്ച്.എൻ.എ )

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ ) കഴിഞ്ഞ ഏതാനും വർഷങ്ങളായി കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഓൺലൈനായി രാമായണ പാരായണം സംഘടിപ്പിച്ചുവരുന്നു. അതിന്റെ തുടർച്ചയായി ഈ വർഷവും കർക്കിടക മാസത്തിലെ 31 ദിവസവും അമേരിക്കയിലും കാനഡയിലുമായി താമസിക്കുന്ന ഭക്തജനങ്ങളുടെ നേതൃത്വത്തിൽ രാമായണ പാരായണം നടത്തും.

ഓരോ ദിവസത്തെയും പാരായണം ഓരോരുത്തർ വീതം ഏറ്റെടുത്ത് സൂം മുഖേന നിർവഹിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് പേരുകൾ ക്ഷണിച്ച ആദ്യ ദിവസങ്ങളിൽ തന്നെ എല്ലാ ദിവസങ്ങളിലേക്കുമുള്ള അവസരങ്ങളും പൂർണമായത് ഈ സംരംഭത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയുടെ തെളിവാണെന്ന് സംഘാടകർ അറിയിച്ചു.

2026 ജൂലൈ 17 വെള്ളിയാഴ്ച രാത്രി 8:30ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ രാമായണ പാരായണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ന്യൂയോർക്കിൽ നിന്നുള്ള ജയപ്രകാശ് നായരും രാധാമണി നായരും ചേർന്നാണ് പാരായണ പരിപാടികൾ ഏകോപിപ്പിക്കുന്നത്.

വിവിധ പ്രദേശങ്ങളിലുള്ള കെ.എച്ച്.എൻ.എ കുടുംബങ്ങളെ ഭക്തിയുടെ ഒരൊറ്റ വേദിയിൽ കൂട്ടിയിണക്കുക എന്നത് ഈ മാസാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.

ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണിക്കും തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 8:30നും പാരായണം ആരംഭിക്കും. എല്ലാ ഭക്തജനങ്ങളും കുടുംബസമേതം പങ്കെടുത്ത് ഈ ആത്മീയ സംരംഭത്തെ വിജയിപ്പിക്കണമെന്ന് കെ.എച്ച്.എൻ.എ നേതൃത്വം അഭ്യർത്ഥിച്ചു.

സൂം മീറ്റിംഗ് ഐഡി: 895 5743 6193
പാസ്‌കോഡ്: 108108

KHNA celebrates Ramayana month

More Stories from this section

family-dental
witywide