
വാഷിംഗ്ടണ്‍: ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണം അധികം വൈകാതെ ഉണ്ടായേക്കുമെന്ന് അമേരിക്ക. ഈ ആഴ്ച തന്നെ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് വൈറ്റ് ഹൗസ് തിങ്കളാഴ്ച അറിയിച്ചത്. ഇറാനില്‍ നിന്നുള്ള കാര്യമായ ആക്രമണത്തിന് ഞങ്ങള്‍ തയ്യാറായിരിക്കണമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇസ്രായേലിനുള്ള പിന്തുണയുടെ ഭാഗമായി വിമാനവാഹിനിക്കപ്പലും മിസൈല്‍ അന്തര്‍വാഹിനിയും ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലേക്ക് എത്തിക്കുന്നതിനിടെയാണ് യുദ്ധം അടുത്തുവെന്ന സൂചന അമേരിക്ക നല്‍കുന്നത്. അതേസമയം, വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍ തിങ്കളാഴ്ച ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ നേതാക്കളുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.
ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയേയും ഹിസ്ബുള്ള കമാന്‍ഡര്‍ ഫുആദ് ഷുക്കറിനെയും കഴിഞ്ഞ മാസം കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും പ്രതിജ്ഞയെടുത്തിരുന്നു. തുടര്‍ന്നിങ്ങോട്ട് യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയും ഇസ്രയേലും.















