ബൈഡന്റെ പിന്മാറ്റം കിറുകൃത്യം, അടുത്ത യു.എസ് പ്രസിഡന്റ് ആരെന്നും പ്രവചിച്ച് ആമി ട്രിപ്പ്

വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ആകാനുള്ള ആഗ്രഹം മാറ്റിവെച്ച് ജോ ബൈഡന്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുന്ന ദിവസം കൃത്യമായി പ്രവചിച്ച ഒരു ജ്യോതിഷി ഇപ്പോള്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആരായിരിക്കുമെന്നും പ്രവചിച്ചു. ഇന്റര്‍നെറ്റിലെ ഏറ്റവും കുപ്രസിദ്ധ ജ്യോതിഷി’ എന്ന് വിളിക്കപ്പെടുന്ന ആമി ട്രിപ്പ് പറയുന്നതനുസരിച്ച് അടുത്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപായിരിക്കും. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

81 കാരനായ ജോ ബൈഡന്‍ എപ്പോള്‍ തന്റെ പ്രസിഡന്റ് സ്ഥാനമോഹങ്ങള്‍ ഉപേക്ഷിക്കുമെന്ന് കൃത്യമായി പ്രവചിച്ച 40 കാരിയായ ജ്യോതിഷി ആമി ട്രിപ്പിന്റെ വാക്കുകള്‍ ബൈഡന്റെ പിന്മാറ്റ പ്രഖ്യാപനം വന്നതോടെ വൈറലായി മാറിയിരുന്നു. ‘ബൈഡന്‍ പിന്മാറ്റം പ്രഖ്യാപിക്കുന്നത് ജൂലൈ 21 ആയിരിക്കുമെന്ന് തീയതി അടക്കം പറഞ്ഞത് യാഥാര്‍ത്ഥ്യമായതോടെയാണ് യുവതിയുടെ പ്രവചനത്തെച്ചുറ്റിപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ എത്തിയത്.

യുഎസില്‍ ഓഗസ്റ്റ് മാസം ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നും കൂടുതല്‍ രാഷ്ട്രീയ അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നും ആമി ട്രിപ്പ് പ്രവചിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 19 ന് ആരംഭിക്കും എന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Also Read

More Stories from this section

family-dental
witywide