യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷ 21 ന് തിരുവല്ലയിൽ, ശേഷം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെയും മെത്രാപ്പൊലീത്തയെയും മൂന്നാഴ്ചക്കുള്ളിൽ തെരഞ്ഞെടുക്കുമെന്ന് റിപ്പോർട്ട്. കാലം ചെയ്ത സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തക്ക് പകരമാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷക്ക് ശേഷമാകും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷ 21 ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിലാകും നടക്കുക. ഇതിനായി സഭയിലെ എല്ലാ ബിഷപ്പുമാരും എത്തും. തുടർന്നുള്ള ദിവസങ്ങളിൽ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് തീരുമാനം.

നിലവിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ 17 ബിഷപ്പുമാർക്കാണ് വോട്ടവകാശം. വോട്ടെട്ടുപ്പിലൂടെയായിരിക്കും പുതിയ അധ്യക്ഷനെ കണ്ടെത്തുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാളായിരിക്കും അധ്യക്ഷൻ. വോട്ടെടുപ്പ് രണ്ടു തവണ നടത്തിയിട്ടും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ മൂന്നാം തവണ വോട്ടിട്ട് ഇതിൽ കൂടുതൽ വോട്ടു ലഭിക്കുന്നയാളെ സഭാ അധ്യക്ഷനായി തിരഞ്ഞെടുക്കും.

believers eastern church to elect new bishop with in 2 week

More Stories from this section

family-dental
witywide