നിരപരാധികളുടെ ജീവന്‍ കൂടി അദ്ദേഹം ശ്രദ്ധിക്കണം : ഗാസയോടുള്ള നെതന്യാഹുവിന്റെ സമീപനത്തിനെതിരെ ബൈഡന്‍

വാഷിംഗ്ടണ്‍: ഗാസ യുദ്ധത്തോടുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സമീപനം ഇസ്രായേലിനെ സഹായിക്കുന്നതല്ല, മറിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

നെതന്യാഹുവിന് ഇസ്രായേലിനെ പ്രതിരോധിക്കാനും ഹമാസിനെ പിന്തുടരാനുമുള്ള അവകാശമുണ്ടെന്നും എന്നാല്‍, യുദ്ധനടപടികളുടെ അനന്തരഫലമായി നഷ്ടപ്പെടുന്ന നിരപരാധികളുടെ ജീവനില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ബൈഡന്‍ ശനിയാഴ്ച എംഎസ്എന്‍ബിസി പ്രക്ഷേപണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ യുദ്ധത്തിനു മറുപടിയായി ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന്റെ മുഖ്യ സഖ്യകക്ഷിയാണ് അമേരിക്ക. എന്നാല്‍ മുമ്പും പ്രസിഡന്റ് ബൈഡന്‍ നെതന്യാഹുവിന് സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുന്ന വിഷയത്തിലും മാനുഷിക സഹായം ഗാസയ്ക്ക് നല്‍കുന്ന കാര്യത്തിലും താക്കീതുമായി എത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide