ചെറുതൊന്നുമല്ല ഈ ആശ്വാസം…74,000ത്തിലധികം വിദ്യാര്‍ത്ഥികളുടെ 5 ബില്യണ്‍ ഡോളര്‍ കടം റദ്ദാക്കി ബൈഡന്‍

വാഷിംഗ്ടണ്‍: 74,000-ത്തിലധികം വിദ്യാര്‍ത്ഥികളുടെ 5 ബില്യണ്‍ ഡോളര്‍ കടം റദ്ദാക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അവരില്‍ പലരും ഇന്ത്യന്‍-അമേരിക്കക്കാരാണ്.
2020ലെ തിരഞ്ഞെടുപ്പില്‍ ബൈഡന്റെ പ്രധാന വോട്ടെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ കടം റദ്ദാക്കല്‍.

വെള്ളിയാഴ്ച ആശ്വാസത്തിന് അംഗീകാരം നല്‍കിയ 74,000 വായ്പക്കാരില്‍ 44,000 പേര്‍ അധ്യാപകരും നഴ്‌സുമാരും അഗ്‌നിശമന സേനാംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ്. അവരില്‍ 30,000 ത്തോളം പേര്‍ കുറഞ്ഞത് 20 തവണയെങ്കിലും വായ്പ തിരിച്ചടച്ചവരാണ്.

വംശീയതയുടെ അടിസ്ഥാനത്തിലുള്ള പട്ടിക ഇല്ലെങ്കിലും, അവരില്‍ വലിയൊരു വിഭാഗവും ഇന്ത്യന്‍ അമേരിക്കക്കാരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.