
വാഷിംഗ്ടണ്‍ : പ്രായത്തിന്റെ പേരില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കളിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ തിരഞ്ഞെടുപ്പ് എതിരാളിയായ ട്രംപിന്റെ പ്രായവും മാനസിക ആരോഗ്യവുമാണ് ബൈഡന്‍ വിമര്‍ശനമാക്കിയത്. വാഷിംഗ്ടണ്‍ ഗ്രിഡിറോണ്‍ ക്ലബ് ഡിന്നറിലെ പ്രസംഗത്തിനിടെയാണ് മുന്‍ പ്രസിഡന്റിനെ ബൈഡൻ കളിയാക്കിയത്.
‘ഒരാള്‍ വൃദ്ധന്‍, പ്രായവും മാനസിക നിലകൊണ്ടും അയോഗ്യനുമാണ്. മറ്റൊരാള്‍ ഞാനാണ്’ എന്നാണ് ബൈഡന്‍ ട്രംപിനെയും തന്നെയും കുറിച്ച് പറഞ്ഞത്. ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍, ആമസോണ്‍ സ്ഥാപകനും വാഷിങ്ടണ്‍ പോസ്റ്റ് ഉടമയുമായ ജെഫ് ബെസോസ്, ടിക് ടോക് സിഇഒ ഷൗ സി ച്യൂ ഉള്‍പ്പെടെയുള്ള 650-ലധികം അതിഥികള്‍ക്ക് മുന്നിലായിരുന്നു ബൈഡന്റെ അഭിപ്രായമെത്തിയത്. ബൈഡൻ ഈ പ്രസംഗം നടത്തുന്നതിനു തൊട്ടു മുമ്പ് ട്രംപ് വളരെ വിവാദമായ പ്രസംഗം നടത്തിയിരുന്നു. നവംബറിൽ താൻ ജയിച്ചില്ലെങ്കിൽ അമേരിക്കയിൽ ചോരപ്പുഴ ഒഴുകും എന്നായിരുന്നു ട്രംപിന്റെ പ്രസംഗം. മാത്രമല്ല റിപ്പബ്ളിക്കൻ മൽസരത്തിൽ ട്രംപിൻ്റെ എതിരാലിയായിരുന്ന നിക്കി ഹേലി ട്രംപിൻ്റെ മാനസിക ആരോഗ്യം പരിശോധിക്കണമെന്ന് പരസ്യമായി പലതവണ ആവശ്യപ്പെട്ടിട്ടുമുണ്ട്.
81 കാരനായ ബൈഡന്‍, ഈ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം അടുത്തിടെ നേടിയിരുന്നു. നവംബറില്‍ നടക്കുന്ന മത്സരത്തില്‍ 77 കാരനായ ട്രംപിനെ നേരിടാനൊരുങ്ങുകയാണ് ബൈഡന്‍. അതേസമയം, പ്രായാധിക്യത്തിന്റെയും ഓര്‍മ്മക്കുറവിന്റേയും പേരില്‍ തനിക്കെതിരെ വരുന്ന പരിഹാസങ്ങളെ ഇല്ലാതാക്കാനും, പ്രായം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ ബാധിക്കില്ലെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ബൈഡന്‍.
Biden made fun of Trump because of his age















