‘ഒരു മതത്തിനായി പ്രത്യേക നിയമം പറ്റില്ല’; പ്രതികളുടെ വീട് ഇടിച്ചു നിരത്തുന്ന ബുൾഡോസർ രാജ് നിയമ വിരുദ്ധമെന്നും സുപ്രീം കോടതി

ഡല്‍ഹി: കേസില്‍ പ്രതിയായ ആളുടെ എന്നല്ല, കുറ്റവാളി എന്നു കണ്ടെത്തിയവരുടെ പോലും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ രാജ്യത്തിനു മുഴുവന്‍ ബാധകമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന്, ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. യു പി പോലുള്ള വിവിധ സംസ്ഥാനങ്ങളില്‍ കേസില്‍ പ്രതിയായ വ്യക്തികളുടെ വീടും മറ്റു കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന ബുൾഡോസർ രാജിനെതിരായ നിരീക്ഷണമാണ് പരമോന്നത കോടതി ഇന്ന് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി വിധി പറയാന്‍ മാറ്റി.

കേസില്‍ പ്രതിയാവുന്നതോ, കുറ്റവാളി എന്നു കണ്ടെത്തുന്നതു പോലുമോ കെട്ടിടം ഇടിച്ചു നിരത്താന്‍ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമായ വിധത്തില്‍ കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരും. ഏതെങ്കിലും സമുദായത്തിനു മാത്രമുള്ളതാവില്ല അത്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനു മാത്രമായി വേറെ നിയമം കൊണ്ടുവരാനാവില്ല. നമ്മുടേത് ഒരു മതേതര രാജ്യമാണെന്ന കാര്യവും കോടതി ഓർമ്മിപ്പിച്ചു.

More Stories from this section

family-dental
witywide