ഹൂസ്റ്റണിൽ വാഹനാപകടം ഡെപ്യൂട്ടിയും മകളും കൊല്ലപ്പെട്ടു

ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഒരു ഓഫ് ഡ്യൂട്ടി ഡെപ്യൂട്ടിയും അവരുടെ മകളും കൊല്ലപ്പെട്ടതായി ഹാരിസ് കൗണ്ടി പ്രിസിന്റ് 5 കോണ്‍സ്റ്റബിള്‍ ഓഫീസ് അറിയിച്ചു. ഡെപ്യൂട്ടി കോണ്‍സ്റ്റബിള്‍ കാതറിന്‍ ഹട്സണും ഇളയമകള്‍ കെയ്സിയുമാണ് മരിച്ചത്. വാലര്‍ ഐഎസ്ഡിയിലെ ടര്‍ലിംഗ്ടണ്‍ എലിമെന്ററി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കെയ്സി.

പാര്‍ക്ക് ചെയ്തിരുന്ന കാതറിന്റെ വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സംഭവത്തില്‍ 23 വയസുകാരന്‍ കസ്റ്റഡിയിലായിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide