പിന്നോട്ടില്ല, ട്രംപ് ഭരണകൂടത്തിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമർ; റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് അഭിഭാഷകർ

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് തന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിനെതിരെ ശക്തമായ നിയമപോരാട്ടവുമായി ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമർ. റെയ്ഡിന്‍റെ നിയമസാധുത ചോദ്യം ചെയ്ത അവർ, ഫെഡറൽ ഏജന്‍റുമാർ പിടിച്ചെടുത്ത തന്‍റെ വസ്തുവകകൾ ഉടൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു.

രാഷ്ട്രീയ വിദ്വേഷത്തിന്‍റെ പുറത്തുള്ളതും പ്രതികാരബുദ്ധിയോടുകൂടിയതുമായ ഈ ക്രിമിനൽ അന്വേഷണം ഭരണഘടനയുടെ ലംഘനമാണെന്നും അധികാര വിഭജന തത്വങ്ങളെയാണ് ഇത് ഭീഷണിപ്പെടുത്തുന്നതെന്നും ഇൽഹാൻ ഒമറിന്‍റെ അഭിഭാഷകർ ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിലെ പ്രോസിക്യൂട്ടർമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഒമറിനെ ലക്ഷ്യമിട്ട് കുടിയേറ്റവുമായി ബന്ധപ്പെട്ട വഞ്ചനാ കേസ്, ഔദ്യോഗിക രേഖകളിൽ തെറ്റായ വിവരങ്ങൾ നൽകി എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് വാഷിംഗ്ടൺ ഡിസി മേഖലയിലെ അവരുടെ വീട്ടിൽ ഫെഡറൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഫെഡറൽ മജിസ്ട്രേറ്റ് ജഡ്ജി ഒപ്പുവെച്ച വാറന്‍റിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടി ഉണ്ടായത്. പ്രസിഡന്‍റ് ട്രംപിന്‍റെ ഭരണകൂടം നിരന്തരം ലക്ഷ്യവെക്കുന്ന വ്യക്തിയാണ് ഇൽഹാൻ ഒമർ.

തന്റെ പൗരത്വവുമായി ബന്ധപ്പെട്ട് യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും 1995-ൽ സൊമാലിയയിൽ നിന്ന് പലായനം ചെയ്ത ശേഷം 2000-ൽ തന്നെ നിയമപരമായി പൗരത്വം നേടിയതാണെന്നും ഒമർ വ്യക്തമാക്കുന്നു. റെയ്ഡ് നടത്തിയ രീതിയിലും നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകരായ ആമി ജെഫ്രെസും ജോഷ്വ മാട്സും അയച്ച കറ്റിൽ ചൂണ്ടിക്കാണിക്കുന്നു. റെയ്ഡ് സംബന്ധിച്ച് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ജനറൽ കൗൺസലിനെ ഉദ്യോഗസ്ഥർ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും, റെയ്ഡിനിടയിൽ ഫെഡറൽ ഏജൻറുമാർ നടത്തിയ മുഴുവൻ വീഡിയോ, ഓഡിയോ റെക്കോർഡിംഗുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide