
പ്രശസ്ത സെലിബ്രിറ്റി ഹാന്‍ഡ് ബാഗ് ഡിസൈനറായ നാന്‍സി ഗോണ്‍സാലസിന് തടവ് ശിക്ഷ. സ്വന്തം നാടായ കൊളംബിയയില്‍ നിന്ന് മുതലയുടെ തോല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഹാന്‍ഡ്ബാഗുകള്‍ കടത്തിയതിനാണ് മിയാമി ഫെഡറല്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ 18 മാസത്തെ തടവിന് നാന്‍സിയെ ശിക്ഷിച്ചത്.
ബ്രിട്നി സ്പിയേഴ്സ് മുതല്‍ സെക്സ് ആന്‍ഡ് സിറ്റി ടിവി സീരീസിലെ അഭിനേതാക്കള്‍ വരെ ആക്സസറികള്‍ക്കായി സമീപിക്കുന്ന ഒരു മുന്‍നിര ഫാഷന്‍ ഡിസൈനറാണ് ശിക്ഷിക്കപ്പെട്ട നാന്‍സി ഗോണ്‍സാലസ്.
വന്യജീവി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയ നാന്‍സി ഗോണ്‍സാലസ് 2022-ല്‍ കൊളംബിയയിലെ കാലിയില്‍ വെച്ച് അറസ്റ്റിലാവുകയും പിന്നീട് യുഎസിലേക്ക് കൈമാറപ്പെടുകയും ചെയ്തു. വാണിജ്യ വിമാനങ്ങളില്‍ ഹാന്‍ഡ്ബാഗുകള്‍ ഹൈ-എന്‍ഡ് ഷോറൂമുകളിലേക്കും ന്യൂയോര്‍ക്ക് ഫാഷന്‍ ഇവന്റുകളിലേക്കും കൊണ്ടുപോകാന്‍ കൊറിയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള വലിയ ഗൂഢാലോചനയും ഇവര്‍ നടത്തിയിരുന്നു.
ഇവരുടെ കൊളംബിയന്‍ കമ്പനി പാപ്പരത്തം പ്രഖ്യാപിക്കുകയും അറസ്റ്റിന് ശേഷം പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.













