റോക്കറ്റ് ഇന്ധനത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം ബേബി ഫുഡില്‍ ഉള്‍പ്പെടെ കണ്ടെത്തി

റോക്കറ്റ് ഇന്ധനത്തിലും സ്‌ഫോടക വസ്തുക്കളിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസവസ്തു യുഎസിലെ വിവിധ തരത്തിലുള്ള ഫാസ്റ്റ് ഫുഡുകളിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇവ ബേബി ഫുഡുകളില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പടക്കങ്ങള്‍, മിസൈലുകള്‍, എയര്‍ബാഗ് ഇനീഷ്യേറ്ററുകള്‍, സിഗ്‌നല്‍ ഫ്‌ളെയറുകള്‍ എന്നിവയിലും മറ്റും ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള പെര്‍ക്ലോറേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് മനുഷ്യന് ഹാനികരമായ രീതിയില്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ കണ്ടെത്തിയത്.

പെര്‍ക്ലോറേറ്റ് ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത് തൈറോയ്ഡ് പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. മാത്രമല്ല, ഗര്‍ഭിണികളുടേയും ഗര്‍ഭസ്ഥ ശിശുക്കളുടേയും ആരോഗ്യത്തിന് ഇവ വില്ലനാണ്. ഗര്‍ഭസ്ഥ ശിശുക്കളുടേയും കുട്ടികളുടേയും നാഡീവ്യവസ്ഥയുടെ വികാസത്തെ ബാധിക്കും. പ്രായപൂര്‍ത്തിയായ ഒരാളില്‍ ഇതിന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം ടൈപ്പ് 2 പ്രമേഹം പോലുള്ളവയുടെ സാധ്യതയും വര്‍ദ്ധിപ്പിക്കും.

More Stories from this section

family-dental
witywide