ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷവും വയനാട് പുനരധിവാസ ധനസമാഹരണവും സെപ്റ്റംബര്‍ 13 ന്

ചിക്കാഗോ: ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷവും വയനാട് പുനരധിവാസ ധനസമാഹരണവും സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച നടക്കും. വൈകിട്ട് 6.30 ന് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രശസ്ത സിനിമാതാരം ആന്‍ അഗസ്റ്റിന്‍ മുഖ്യാതിഥിയാകും.