
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ ആരംഭിക്കും. ഒന്‍പതോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിജയികള്‍ ആരെന്നതില്‍ ഏകദേശ വ്യക്തതയുണ്ടാകും.
പോസ്റ്റല്‍,സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. പതിനാല് ടേബിളുകളിലാണ് വോട്ടെണ്ണല്‍. ഒരു ടേബിളില്‍ 50 ബാലറ്റുകളെന്ന രീതിയില്‍ ക്രമീകരിച്ചായിരിക്കും വോട്ടെണ്ണല്‍.
Tags:










