അധികാരത്തിലേറി 6 മാസം, സതീശൻ സർക്കാർ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിച്ചത് 15627 പോസ്റ്റുകൾ; രേഖാമൂലം നിയമസഭയിൽ മറുപടി

തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കഴിഞ്ഞ ആറുമാസത്തിനിടെ സർക്കാരിന്റെ നിർദ്ദേശപ്രകാരം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തത് 15,627 പോസ്റ്റുകൾ. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മോർഫ് ചെയ്ത ചിത്രങ്ങളും കൃത്രിമമായി നിർമ്മിച്ച വ്യാജ പോസ്റ്റുകളുമാണ് നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആകെ 4,201 പരാതികളാണ് പോലീസിന് ലഭിച്ചതെന്നും, ഇതിൽ 3,472 പരാതികളിൽ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ ‘സഹയോഗ്’ പോർട്ടൽ മുഖേനയാണ് പോലീസ് ഇത്തരത്തിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ജില്ലാ പോലീസ് മേധാവിമാർക്കും എഡിജിപി സൈബർ ഓപ്പറേഷൻസിനും ഈ പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകൾ വഴി ലഭിക്കുന്ന പരാതികളിൽ കാലതാമസമില്ലാതെ വേഗത്തിൽ നടപടിയെടുക്കാൻ പുതിയ സംവിധാനം സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

വ്യാജ വിവരങ്ങളും അധിക്ഷേപങ്ങളും പരത്തുന്ന പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പോലീസ് ആദ്യം ഔദ്യോഗിക നോട്ടീസ് നൽകുകയാണ് ചെയ്യുന്നത്. ഈ നോട്ടീസ് ലഭിക്കുന്ന മുറയ്ക്കാണ് സോഷ്യൽ മീഡിയ കമ്പനികൾ ഇത്തരം പോസ്റ്റുകൾ പൂർണ്ണമായും നീക്കം ചെയ്യുന്നത്.

15,627 Social Media Posts Removed Since V.D. Satheesan Became CM; Home Minister Presents Six-Month Data in Assembly

More Stories from this section

family-dental
witywide