‘ഡെഡ്പൂള്‍ കില്ലര്‍’ വെയ്ഡ് വില്‍സന്റെ ക്രൂരതയ്ക്ക് ‘വധശിക്ഷ’

ഫ്ളോറിഡ: ‘ഡെഡ്പൂള്‍ കില്ലര്‍’ എന്നറിയപ്പെടുന്ന 30-കാരന്‍ വേഡ് വില്‍സണ് വധശിക്ഷ വിധിച്ച് യു.എസ് കോടതി. ഫ്ളോറിഡക്കാരനായ യുവാവ് രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ലീ സര്‍ക്യൂട്ട് ജഡ്ജി നിക്കോളാസ് തോംസണ്‍ വധശിക്ഷ വിധിച്ചത്. മാര്‍വലിലെ വില്ലന്റെ പേരായ ‘ഡെഡ്പൂള്‍ കില്ലര്‍’ എന്നാണ് യുവാവ് അറിയപ്പെടുന്നത്.

ക്രിസ്റ്റിന്‍ മെല്‍ട്ടണ്‍ (35), ഡയാന്‍ റൂയിസ് (43) എന്നിവരെയാണ് യുവാവ് മുന്‍ വൈരാഗ്യമോ പ്രത്യേകിച്ച് കാരണമോ ഇല്ലാതെ കൊലപ്പെടുത്തിയത്. കേസില്‍ ജൂണില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

കൊലപാതകം നടന്ന രാത്രിയില്‍, മയക്കുമരുന്ന് ഉപയോഗിച്ച് മെല്‍ട്ടനുമായി ലൈംഗിക ബന്ധത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയും അവളുടെ കാര്‍ മോഷ്ടിക്കുകയും അവളുടെ ഫോണ്‍ ഉപയോഗിച്ച് പെണ്‍സുഹൃത്ത് മെലിസ മൊണ്ടാനസിനെ വിളിക്കുകയും ചെയ്തു. എന്നാല്‍ കാറില്‍ കയറാന്‍ മെലിസ വിസമ്മതിച്ചപ്പോള്‍ അയാള്‍ അവളെ ആക്രമിച്ച് കാറുമായി കടന്നു. ഈ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് രണ്ടാമത്തെ ഇരയെ കണ്ടത്. അവരെ ലിഫ്റ്റുകൊടുത്ത് കാറില്‍ക്കയറ്റി കൊലപ്പെടുത്തുകയായിരുന്നു.
കാറില്‍നിന്ന് പുറത്തേക്കിറഞ്ഞ മൃതദേഹത്തിനു മുകളിലൂടെ ഇയാള്‍ വാഹനം പലതവണ കയറ്റിയിറക്കി അതിക്രൂരത കാട്ടുകയായിരുന്നു.

അതിക്രൂരമാണ് പ്രതിയുടെ ചെയ്തികളെന്ന് ശിക്ഷ വിധിച്ച ജഡ്ജി നിക്കോളാസ് തോംപ്‌സണ്‍ പറഞ്ഞു.

More Stories from this section

family-dental
witywide