‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ് അരുന്ധതി റോയിക്ക്

വാഷിംഗ്ടണ്‍: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാഭേതര സംഘടനയായ വക്ലേവ് ഹവേല്‍ സെന്റര്‍ നല്‍കിവരുന്ന 2024-ലെ ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ് അരുന്ധതിറോയിക്ക്. അരുന്ധതിക്കൊപ്പം ഇറാനിയന്‍ റാപ്പര്‍ ടൂമാജ് സലേഹിയ്ക്കും അവാര്‍ഡുണ്ട്. ഇറാനിയന്‍ ഗവണ്‍മെന്റിനെതിരെ നിരന്തരം തന്റെ സംഗീതത്തിലൂടെ പ്രതിഷേധം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന റാപ്പറായിരുന്നു ഇദ്ദേഹം.

ചെക്കോസ്ലോവാക്യയുടെയും പിന്നീട് ചെക്ക് റിപ്പബ്ലിക്കിന്റെയും മുന്‍ പ്രസിഡന്റായ വക്ലാവ് ഹാവലിന്റെ പേരിലുള്ളതാണ് അവാര്‍ഡ്.

ഇറാന്റെ സ്വേച്ഛാധിപത്യത്തെ വെല്ലുവിളിക്കാന്‍ പാട്ട് ഉപയോഗിച്ചതിന് ഇറാനിലെ സലേഹി തടവിലാക്കപ്പെട്ടെന്നും, അതിന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി അരുന്ധതി റോയി സംസാരിക്കുന്നുവെന്നും ജൂറി അംഗം ത്രിപാഠി ചൂണ്ടിക്കാട്ടി.

ഭരണകൂടത്തിന്റെ വ്യവസ്ഥാപിത താല്‍പര്യങ്ങള്‍ക്കെതിരെനിരന്തരവും സധൈര്യവും വിയോജിക്കുന്നവര്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കും വര്‍ഷന്തോറും നല്‍കിവരുന്ന പുരസ്‌കാരമാണ് ‘ഡിസ്റ്റര്‍ബിങ് ദ പീസ് അവാര്‍ഡ്’.

More Stories from this section

family-dental
witywide