
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ട്രംപിനെയും കമലാ ഹാരിനെയും ഉള്‍പ്പെടുത്തി സംവാദം നടത്തുമെന്ന് ഫോക്‌സ് ന്യൂസ് വാഗ്ദാനം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ട്രംപ്.
നവംബര്‍ 5 ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പായി ഈ മാസം അവസാനത്തോടെ സംവാദം നടത്താനായിരുന്നു ഫോക്‌സ് ന്യൂസ് പദ്ധതി ഇട്ടത്. എന്നാല്‍, എതിരാളി കമലാ ഹാരിസുമായുള്ള രണ്ടാമത്തെ യുഎസ് പ്രസിഡന്റ് സംവാദം ഡോണാള്‍ഡ് ട്രംപ് നിരസിക്കുകയായിരുന്നു.
ഒരു മാസം മുമ്പ് ഫിലാഡല്‍ഫിയയില്‍ നടന്ന ഇരുവരുടെയും സംവാദത്തിനു പിന്നാലെ മറ്റൊരു ഏറ്റുമുട്ടല്‍ പ്രതീക്ഷിച്ചിരുന്നവരുടെ ഇത് നിരാശ സമ്മാനിക്കും.















