
സാൻ ഡിയാഗോ: യുഎസ് മറൈൻ കോർപ്‌സിൻ്റെ അത്യാധുനിക എഫ്-35ബി യുദ്ധവിമാനം കാലിഫോർണിയയിലെ മിറാമർ സൈനിക താവളത്തിന് സമീപം തകർന്നുവീണു. ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
താഴേക്ക് പതിച്ച വിമാനം പൂർണ്ണമായും കത്തിയമർന്നു. അപകടത്തെത്തുടർന്ന് എയർ ബേസിന് സമീപമുള്ള പുൽക്കാടുകളിൽ പടർന്ന തീ ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. വിമാനം റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ പിൻഭാഗം നിലത്ത് ഉരസിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ യുഎസ് സൈന്യം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്.
Accident during landing: US Marine Corps F-35 fighter jet catches fire, pilot escapes with injuries















