‘ട്രംപിനെ പോലെ കോടീശ്വരന്മാർക്കല്ല, ചെറുകിട സംരംഭകർക്ക് 50,000 ഡോളർ നികുതി ഇളവ്’; ഡിബേറ്റിൽ ട്രംപിനെ ആക്രമിച്ച് കമലയുടെ തുടക്കം

വാഷിങ്ടൺ: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും ഏറ്റുമുട്ടുന്ന ആദ്യ സംവാദത്തിന് തുടക്കം. അമേരിക്കൻ സാമ്പത്തിക മേഖലയെക്കുറിച്ച് സംസാരിച്ചുകൊണ്ടായിരുന്നു തുടക്കം. താൻ പ്രസിഡന്റ് ആയാൽ ചെറുകിട സംരംഭകർക്കായി 50,000 ഡോളർ നികുതി ഇളവ് കൊണ്ടുവരുമെന്നാണ് ഡിബേറ്റിൽ കമല ഹാരിസിന്റെ ആദ്യ പ്രഖ്യാപനം. ട്രംപിനെ പോലെ ശതകോശീശ്വരന്മാർക്കു വേണ്ടിയാകില്ല തന്റെ നികുതിയിളവെന്നും കമല പറഞ്ഞു.

ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു അമേരിക്കൻ സാമ്പത്തിക മേഖലയെന്നും കമല ഹാരിസ് പറഞ്ഞു. എന്നാൽ തന്റെ സാമ്പത്തിക നയം എല്ലാ സാമ്പത്തിക വിദഗ്ധരും ഒരുപോലെ അംഗീകരിക്കുന്നതാണെന്ന് ട്രംപ് തിരിച്ചടിച്ചു. അമേരിക്കയുടെ വികസനത്തിന്, ജനങ്ങളുടെ ക്ഷേമത്തിന് തന്റെ പദ്ധതിയാണ് ഗുണം ചെയ്യുക എന്ന് സാമ്പത്തിക വിദഗ്ധര്‍ ഒരുപോലെ പറയുന്നു.

കമല ഹാരിസിന് യാതൊരു യാതൊരു സാമ്പത്തിക നയവും മുന്നോട്ടുവെക്കാനില്ല. ബൈഡന്റെ സാമ്പത്തിക നയം അതോപെലെ പകര്‍ത്തിലവെച്ച് അമേരിക്കയെ തകര്‍ക്കുകയാണ് കമലയുടെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

കമലഹാരിസ് മാര്‍ക്സിസ്റ്റ് ആണെന്നും അവരുടെ കമലഹാരിസിന്റെ പിതാവ് മാര്‍ക്സിസ്റ്റ് പ്രൊഫസര്‍ ആയിരുന്നെന്നും പറഞ്ഞ് ട്രംപ് കമലയെ വ്യക്തിപരമായി കടന്നാക്രമിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide