ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കരുത് ; മുന്നറിയിപ്പുമായി ബൈഡന്‍

വാഷിംഗ്ടണ്‍: ഗാസ വെടിനിര്‍ത്തല്‍ കരാറിനായുള്ള ചര്‍ച്ചകള്‍ തീവ്രമായി നടന്നുകൊണ്ടിരിക്കെ, ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടുമായി വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കരുതെന്നും കരാറിന് തുരങ്കം വയ്ക്കരുതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചര്‍ച്ചകളെത്തുടര്‍ന്ന് വെടിനിര്‍ത്തലിനോട് ”ഞങ്ങള്‍ എന്നത്തേക്കാളും അടുത്തിരിക്കുന്നു” എന്നാണ് ബൈഡന്‍ വ്യക്തമാക്കിയത്. ഈ കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുന്നതിനായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ ഇസ്രായേലിലേക്ക് അയക്കുന്നതായും പ്രസിഡന്റ് പ്രഖ്യാപിച്ചു.

ഇസ്രയേലും ഹമാസും തമ്മിലുള്ള വിടവുകള്‍ കുറയ്ക്കുന്ന വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ഒരു നിര്‍ദ്ദേശം അവതരിപ്പിച്ചുവെന്ന് യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ സംയുക്ത പ്രസ്താവനയെ എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കരാര്‍ അട്ടിമറിക്കരുതെന്ന് ബൈഡന്‍ മുന്നറിയിപ്പു നല്‍കിയത്. കരാറുമായി ബന്ധപ്പെട്ട് ഖത്തറിലെയും ഈജിപ്തിലെയും നേതാക്കളുമായി താന്‍ പ്രത്യേകം സംസാരിച്ചതായും ബൈഡന്‍ പറഞ്ഞു.

More Stories from this section

family-dental
witywide