കൊടുചൂടിൽ കേരളത്തിന് മറ്റൊരു പ്രതിസന്ധി കൂടി, വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിൽ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. ഉരുകിയൊലിക്കുന്ന കേരളത്തിലെ വൈദ്യുതി ഉപഭോഗം നിലവിൽ സര്‍വകാല റെക്കോര്‍ഡും ഭേദിച്ച് കുതിക്കുകയാണെന്നാണ് കെ എസ് ഇ ബി പറയുന്നത്.. ഇന്നലത്തെ മാത്രം വൈദ്യുതി ഉപഭോഗത്തിന്‍റെ കണക്ക് ഞെട്ടിക്കുന്നതാണ്. ഇന്നലെ മാത്രം നൂറ് ദശലക്ഷ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചിരിക്കുന്നത്.

ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 18 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടിന്‍റെ റെക്കോഡാണ് ഇതോടെ മറികടന്നിരിക്കുന്നത്. ആകെ ഇന്നലെ 100. 1602 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

കൊടും ചൂടിനൊപ്പം വൈദ്യുതി ഉപഭാഗവും കൂടിയിൽ കടുത്ത പ്രതിസന്ധിയാകും കേരളത്തെ കാത്തിരിക്കുന്നതെന്നാണ് കെ എസ് ഇ ബി നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കണെന്ന് കെ എസ് ഇ ബി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി ഉപഭോഗം കുറച്ചില്ലെങ്കിൽ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുമെന്നും കെ എസ് ഇ ബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Electricity consumption in Kerala at all time record KSEB warning details

More Stories from this section

family-dental
witywide