സ്റ്റാര്‍ വാര്‍സിലെ വില്ലന്‍ ഡാര്‍ത്ത് വാഡറിന്റെ ശബ്ദത്തിലൂടെ പ്രശസ്തനായ അമേരിക്കന്‍ നടന്‍ ജെയിംസ് ഏള്‍ ജോണ്‍സ് അന്തരിച്ചു. 93 വയസ്സായിരുന്നു. ഫീല്‍ഡ് ഓഫ് ഡ്രീംസ്, കമിംഗ് ടു അമേരിക്ക, കോനന്‍ ദി ബാര്‍ബേറിയന്‍, ദി ലയണ്‍ കിംഗ് എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സ്റ്റാര്‍ വാര്‍സിന്റെ സൂപ്പര്‍വില്ലന്‍ ഡാര്‍ത്ത് വാഡറിന് തന്റെ ശബ്ദം നല്‍കിയതിനാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്.
1971-ല്‍, സിഡ്‌നി പോയിറ്റിയറിന് ശേഷം മികച്ച നടനുള്ള അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രണ്ടാമത്തെ കറുത്തവര്‍ഗ്ഗക്കാരനായി അദ്ദേഹം മാറി. രണ്ട് എമ്മികളും ഒരു ഗ്രാമിയും ഉള്‍പ്പെടെ മൂന്ന് ടോണി അവാര്‍ഡുകളും ആജീവനാന്ത നേട്ടത്തിനുള്ള ഓണററി ഓസ്‌കാറും നേടിയിട്ടുണ്ട്.