
കോട്ടയം: കോട്ടയം അതിരൂപതയിലെ തിരുഹൃദയ സമൂഹാംഗമായ ഫാ. ജോസ് മാമ്പുഴയ്ക്കല്‍ അന്തരിച്ചു. സംസ്‌കാരം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവരുടെ കാര്‍മികത്വത്തില്‍ തിരുഹൃദയകുന്ന് ആശ്രമത്തില്‍. കണ്ണൂര്‍ മടമ്പം അലക്‌സ് നഗര്‍ മാമ്പുഴയ്ക്കല്‍ പരേതരായ മത്തായി-ത്രേസ്യാ ദമ്പതികളുടെ മകനാണ്. പരേതന്‍ കോട്ടയം അതിരൂപതയിലെ രാജപുരം, കള്ളാര്‍, അരയങ്ങാട്, പോത്തുകുഴി, ചങ്ങലീരി, അട്ടപ്പാടി, അജ്കര്‍, നെല്ലിയാടി, പയ്യാവൂര്‍, കണ്ടകശേരി, മൈക്കിള്‍ഗിരി, വെളിയനാട്, ഒടയംചാല്‍, കരിപ്പാടം, കറ്റോട്, തെങ്ങേലി, മുട്ടം ഊരക്കുന്ന് എന്നീ ഇടവകളിലും അമേരിക്കയിലെ ഹൂസ്റ്റണ്‍ സെന്റ് വിയാനി കത്തോലിക്കപള്ളിയിലും തക്കല രൂപതയിലെ ആറുകാണി പള്ളിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.













