ട്രംപിന്‍റെ ‘ഊർജ വെടിനിർത്തൽ’ പൊളിയുന്നു, റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾ ആക്രമിക്കുമെന്ന് സെലെൻസ്‌കി; യുഎസ് നീക്കങ്ങൾക്ക് വിമർശനം

കീവ്: റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി. യുഎസിന്‍റെ ഭാഗത്തുനിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കലിലെ പിൻമാറ്റവും ‘സ്റ്റാർലിങ്ക്’ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളിലെ നിയന്ത്രണങ്ങളും വളരെ അപകടകരമാണെന്നും അദ്ദേഹം വിമർശിച്ചു.

അമേരിക്കയുടെ നേതൃത്വത്തിൽ ‘ഊർജ വെടിനിർത്തൽ’ പ്രഖ്യാപിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്ക് റഷ്യൻ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ താൻ നിർത്തിവെച്ചിരുന്നുവെന്ന് സെലെൻസ്‌കി പറഞ്ഞു. എന്നാൽ യുക്രെയ്ന്റെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ആക്രമണങ്ങൾ തുടർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം പിൻവലിക്കുന്നതെന്നും അദ്ദേഹം ഫിനാൻഷ്യൽ ടൈംസിനോട് വ്യക്തമാക്കി. റഷ്യയിലെ റിയാസാനിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ വ്യാഴാഴ്ച രാത്രി ഉക്രെയ്ൻ വലിയ തോതിലുള്ള ആക്രമണത്തിന് ശ്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

റഷ്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള ഡോണൾഡ് ട്രംപിന്റെ സമീപനത്തെയും വ്ലാഡിമിർ പുടിനോടുള്ള അദ്ദേഹത്തിന്റെ അനുകൂല നിലപാടിനെയും സെലെൻസ്‌കി ശക്തമായി അപലപിച്ചു. ഊർജ ആക്രമണങ്ങൾ നിർത്തിവെച്ചില്ലെങ്കിൽ രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നത് തടയുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇതിനുപുറമേ, യുക്രേനിയൻ സൈന്യത്തിന് നിർണായകമായ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കീവിലും യൂറോപ്യൻ സഖ്യകക്ഷികളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide