അമേരിക്കയിലെ ഏറ്റവും വിലപ്പിടിപ്പുള്ള വീടിൻ്റെ വിശേഷങ്ങൾ

അമേരിക്കയിലെ ഏറ്റവും വിലയേറിയ വീട് ഏതായിരിക്കും ? അത് എവിടെയായിരിക്കും ? അതിൻ്റെ വിപണി മൂല്യം എത്രയാണ് ? ഫ്ലോറിഡയിലെ നേപ്പിൾസിലുള്ള 295 മില്യൺ ഡോളർ വില മതിക്കുന്ന ഗോർഡൻ പോയ്ൻ്റ് എന്ന സുന്ദര ഭവനമാണിത്. ലൊക്കേഷനും ലാൻഡ്സ്കേപ്പും തന്നെ അതി സുന്ദരം. പോർട്ട് റോയലിനു സമീപമുള്ള ഒരു ഉപ ദ്വീപിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. മൂന്നു വശവും സമുദ്ര നീലിമ സുന്ദരമാക്കുന്ന ഒരു മരതക തുരുത്ത് 9 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. അതിനുള്ളിൽ 23000 സ്ക്വയർഫീറ്റിൽ സുന്ദരമായ വീട്. 6 ബെഡ്റും. 22 ശുചിമുറികളും. കൂടാതെ രണ്ട് ഗസ്റ്റ്ഹോമുകളുമുണ്ട്. 6 ബോട്ട് ഡോക്കുകൾ. 231 അടിയുള്ള യോട്ട് ബേസിൻ.

അഭൂതപൂർവമായ സൗകര്യങ്ങളാൽ വളരെ സവിശേഷമായ വീടാണ് ഗോർഡൻ പോയിൻ്റ് . ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും മികച്ച വീടായിരിക്കും. വസ്തുവില നിർണയത്തിന് ഇത് ഒരു പുതിയ മാനദണ്ഡമായി മാറുമെന്ന് ഉറപ്പാണ്,” പ്രോപ്പർട്ടിയുടെ റിയൽറ്റി ലിസ്റ്റിംഗ് ഏജൻ്റായ ഡോൺ മക്കെന്ന, ഫോക്സ് ബിസിനസ്സിനോട് പറഞ്ഞു. യുഎസിലെ ഏറ്റവും വിപണി മൂല്യമുള്ള സ്ഥലമാണ് പോർട്ട് റോയൽ. അതിനോട് ചേർന്നു കിടക്കുന്ന ഗോർഡൻ പോയ്ൻ്റ് അതിനാൽ തന്നെ നല്ല വില അർഹിക്കുന്നുമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഈ വീടിന് ആവശ്യക്കാർ എത്തിയിട്ടുണ്ടെന്ന് ഏജന്റ് ഡോൺ മക്കെന്ന പറയുന്നു.

ഗോർഡൻ പോയ്ൻ്റ് വിപണിയിലെത്തുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് വാൾ സ്ട്രീറ്റ് ജേണലാണ്. ഫെഡറേറ്റഡ് ഇൻവെസ്റ്റേഴ്‌സ് സഹസ്ഥാപകൻ ജോൺ ഡോണാഹുവിൻ്റെയും ഭാര്യയുടെയുമായിരുന്നു ഈ വീട്. ഇരുവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇവരുടെ കുടുംബമാണ് വീട് വിൽപനയ്ക്ക് വച്ചിരിക്കുന്നത്.

features of the most Expensive home in America

More Stories from this section

family-dental
witywide