ഗൾഫ് വിഷയങ്ങളും യുക്രൈൻ യുദ്ധവും ചർച്ച ചെയ്ത് പുടിനും യുഎഇ പ്രസിഡന്റും; തടവുകാരുടെ കൈമാറ്റത്തിൽ നന്ദിയറിയിച്ച് റഷ്യ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ടെലിഫോണിലൂടെ നിലവിലെ ഗൾഫ് മേഖലയിലെ സാഹചര്യങ്ങളും യുക്രൈൻ വിഷയവും ചർച്ച ചെയ്തതായി ക്രെംലിൻ അറിയിച്ചു.

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തടവുകാരുടെയും മറ്റ് തടവുകാരുടെയും കൈമാറ്റം വിജയകരമായി സംഘടിപ്പിക്കുന്നതിൽ യു.എ.ഇ വഹിച്ച മധ്യസ്ഥ പങ്കിന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ യു.എ.ഇ ഭരണകൂടത്തിന് നന്ദി രേഖപ്പെടുത്തിയതായും ക്രെംലിൻ പ്രസ്താവനയിൽ വ്യക്തമാക്കി.

More Stories from this section

family-dental
witywide