യുഎസ്-ഇറാൻ യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് ട്രംപ്; ചർച്ചകൾ നടക്കുന്നെന്ന അവകാശവാദം തള്ളി ടെഹ്റാൻ

യുഎസ്-ഇറാൻ യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് ട്രംപ്; ചർച്ചകൾ നടക്കുന്നെന്ന അവകാശവാദം തള്ളി ടെഹ്റാൻTrump’s latest thoughts on US-Iran talksടെഹ്റാൻ: ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്റാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും കാര്യങ്ങൾ ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ, അമേരിക്കയുമായി നേരിട്ട് യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇറാൻ ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി. അന്താരാഷ്ട്ര എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒമാനുമായി മാത്രമാണ് നിലവിൽ സംഭാഷണങ്ങൾ നടത്തുന്നത് എന്നാണ് ഇറാന്റെ നിലപാട്..

നയതന്ത്ര തലത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് മേഖലയിലെ രാജ്യങ്ങളും തെഹ്റാനും അറിയിച്ചതിനെ തുടർന്ന് ഇറാനെതിരെയെന്ന മട്ടിൽ മുൻപ് നിശ്ചയിച്ചിരുന്ന കൂറ്റൻ വ്യോമാക്രമണം ട്രംപ് കഴിഞ്ഞ ശനിയാഴ്ച റദ്ദാക്കിയിരുന്നു. അതേസമയം, മേഖലയിൽ യു.എസിന്റെ മിസൈൽ ശേഖരം തീരാറായി എന്ന തരത്തിൽ അമേരിക്കൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളോട് ട്രംപ് കടുത്ത അമർഷം രേഖപ്പെടുത്തി.

More Stories from this section

family-dental
witywide