സന്തോഷ ജന്മദിനം സുചിത്രയ്ക്ക്… അമേരിക്കയിൽ പിറന്നാൾ ആഘോഷവുമായി നടി സുചിത്ര

നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലെ ദേവി എന്ന കഥാപാത്രത്തെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. 1990 ൽ ഇറങ്ങിയ ആ സിനിമയിൽ അഭിനയിക്കുമ്പോൾ നടി സുചിത്രയ്ക്ക് 14 വയസ്സായിരുന്നു പ്രായം. അന്ന് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ സുചിത്ര ഇന്ന് ഭർത്താവ് മുരളിക്കും മകൾ നേഹയ്ക്കും ഒപ്പം അമേരിക്കയിലെ ടെക്സാസിലാണ് താമസം.

അമേരിക്കയില്‍ കുടുംബത്തോടൊപ്പം 47-ാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതിന് താഴെ നിരവധി ആരാധകര്‍ താരത്തിന് ആശംസ നേര്‍ന്നു.

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് സുചിത്ര മുരളി. നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, അഭിമന്യു, കടിഞ്ഞൂല്‍ കല്ല്യാണം, ഹിറ്റ്‌ലര്‍, ഭരതം തുടങ്ങി ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി. വിവാഹശേഷം വെള്ളിത്തിരയില്‍ നിന്ന് അകന്നുനിന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Film Star Suchitra Murali celebrates Birth Day in Texas

More Stories from this section

family-dental
witywide