ട്രംപിന് വലിയ ആശ്വാസം… ഫ്ളോറിഡയിലെ രഹസ്യ രേഖകളുടെ കേസ് തള്ളി

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്ളോറിഡയിലെ രഹസ്യ രേഖകളുടെ കേസ് (ക്ലാസിഫൈഡ് ഡോക്യുമെൻ്റ് കേസ്) ഫെഡറല്‍ ജഡ്ജി തള്ളി. യുഎസ് ജില്ലാ ജഡ്ജി എയ്‌ലിന്‍ കാനന്‍ കേസ് തള്ളാനുള്ള പ്രതിരോധ പ്രമേയം അനുവദിച്ചു. പ്രോസിക്യൂട്ടറുടെ നിയമനവുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് നടപടി. പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്തിനെ നിയമവിരുദ്ധമായി നിയമിച്ചതും ധനസഹായവും നിയമവിരുദ്ധമാണെന്ന് കാണിച്ച് തിങ്കളാഴ്ചയാണ്‍ കേസ് തള്ളിയത്.

പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്തിനെ നിയമവിരുദ്ധമായി നിയമിച്ചത് ഭരണഘടനയുടെ നിയമന വ്യവസ്ഥയുടെ ലംഘനമാണെന്ന് ട്രംപിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. കഴിഞ്ഞ മാസം കാനണിന് മുമ്പാകെ ഹിയറിംഗിനിടെ സ്മിത്തിന്റെ ടീം വാദത്തെ ശക്തമായി എതിര്‍ത്തിരുന്നു.

ട്രംപിനെതിരായ വധശ്രമം സൃഷ്ടിച്ച ആശങ്കകള്‍ക്ക് രണ്ട് ദിവസത്തിന് ശേഷം റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്റെ ആദ്യ ദിവസമാണ് നിര്‍ണായക തീരുമാനം ട്രംപിന് അനുകൂലമായത്. അതേസമയം, ട്രംപ് വിധിയെ പ്രശംസിക്കുകയും തനിക്കെതിരായ മറ്റ് ക്രിമിനല്‍ കേസുകളും തള്ളിക്കളയണമെന്നും പറഞ്ഞു. എന്നാല്‍, കാനന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സ്മിത്തിന്റെ ടീം സൂചിപ്പിച്ചു. ട്രംപിന്റെ അഭിഭാഷകനായ ക്രിസ്റ്റഫര്‍ കിസ് കാനന്റെ വിധിയെ പ്രശംസിച്ചു.

More Stories from this section

family-dental
witywide