ഗാമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ആരവം’ സെപ്റ്റംബര്‍ 7 ന്

ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മലയാളീ അസോസിയേഷന്‍ ഗാമയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ Fosryth കൗണ്ടിയില്‍ ഉള്ള FOCAL സെന്ററില്‍ വച്ച് സെപ്റ്റംബര്‍ 7 നു നടത്തപ്പെടുന്നു.

1981-ല്‍ സ്ഥാപിതമായ ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍ അഥവാ ഗാമ, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും പഴയതും വലുതുമായ ഇന്ത്യന്‍ പ്രവാസി സംഘടനകളില്‍ ഒന്നാണ്. ഏകദേശം 3000 ആളുകള്‍ പങ്കെടുക്കുന്ന ഗാമയുടെ ഓണാഘോഷം ‘ആരവം’ വലിയ വിജയമാക്കാന്‍ എല്ലാ മലയാളീ അറ്റ്‌ലാന്റ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി 2024 എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

സജി പിള്ള (പ്രസിഡന്റ്), സുബി ബാബു (സെക്രട്ടറി ), കുര്യന്‍ പുത്തന്‍പുരയ്ക്കല്‍ (ട്രഷറര്‍), അനില ഹരിദാസ് (വൈസ് പ്രസിഡന്റ്), അനില്‍ പിള്ള (ജോയിന്റ് സെക്രട്ടറി), ബ്രിജേഷ് ജോര്‍ജ് (കള്‍ച്ചറല്‍ ചെയര്‍), സന്ദീപ് മേനോന്‍ (ഫുഡ് ചെയര്‍) എന്നിവര്‍ നേതൃത്വം കൊടുക്കുന്ന 13 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റി ആണ് ഗാമ ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.


(വാര്‍ത്ത: സുബി ബാബു)