
കാലിഫോർണിയ: ഭാര്യയെ മർദിച്ചു കൊലപ്പെടുത്തിയ ഗൂഗിൾ സോഫ്റ്റ്‌വെയർ എഞ്ചിനിയർ കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ അറസ്റ്റിൽ. ചൈനീസ് സ്വദേശി ലിറേന്‍ ചെന്‍(27) ആണ് ഭാര്യ ഷുവാന്‍യി യുവിനെ കാലിഫോര്‍ണിയയിലെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയും ഗൂഗിളിലെ എന്‍ജിനീയറാണ്.
സുവാനിയുടെ തലയിൽ വലിയ മുറിവുകൾ ഉണ്ടായിരുന്നു. ലിറൻ ചെനിന്‍റെ വലതു കൈ വീർത്ത നിലയിലായിരുന്നു. മാത്രമല്ല പ്രതിയുടെ കൈകളിലും കാലുകളിലും രക്തവും കൈയിൽ പോറലുകളും ഉണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
ജനുവരി 16 ന് പ്രാദേശിക സമയം രാവിലെ 11 മണിയോടെ വാലി വേയിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ ലിറൻ ചെനിന്‍റെ വീട്ടിലെത്തി. അസ്വഭാവികമായി എന്തോ നടക്കുന്നതായി മനസ്സിലാക്കായ പരിചയക്കാരൻ 911 എന്ന നമ്പറിൽ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. തന്‍റെ ഫോൺ കോൾ സ്വീകരിക്കാനോ വാതിൽ തുറക്കാനോ ചെൻ തയാറാകുന്നില്ല. വീടിനുള്ളിൽ ചെൻ മുട്ടുകുത്തി അനങ്ങാതെ കിടക്കുന്നത് കാണാമെന്നാണ് പരിചയക്കാരൻ പൊലീസിനെ അറിയിച്ചത്. കുറ്റം തെളിഞ്ഞാൽ ലിറൻ ചെൻ ജയിൽ ശിക്ഷ അനുഭവിക്കുമെന്ന് സാന്താ ക്ലാര പോലീസ് പറഞ്ഞു. പ്രതി ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ വിചാരണ മാറ്റിവച്ചു.
കൊല്ലപ്പെട്ട യുവതിയും പ്രതിയായ ഭര്‍ത്താവും തങ്ങളുടെ ജീവനക്കാരാണെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബീജിങ് സര്‍വകലാശാലയില്‍ പഠിച്ച ഇരുവരും ഏതാനും വര്‍ഷങ്ങളായി യു.എസില്‍ ഗൂഗിളിലാണ് ജോലിചെയ്യുന്നത്. നേരത്തെ ആമസോണില്‍ ജോലിചെയ്തിരുന്ന യുവതി 2021-ലാണ് ഗൂഗിളിലെത്തിയത്. പ്രതിയായ ചെന്‍ 2020 മുതല്‍ ഗൂഗിളില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്.















