കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ജസ്റ്റിസ് ഹേമാ കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി സിനിമാ മേഖലയിലെ പല പ്രമുഖരും എത്തിയിരുന്നു. നടന്‍ ആസിഫ് അലിയും റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നല്‍കിയവരെ ബഹുമാനിക്കുന്നു എന്നും പീഡിപ്പിക്കപ്പെട്ടവരെന്നു പറയുന്നവര്‍ക്ക് തന്റെ എല്ലാ പിന്‍തുണയുമുണ്ടാകുമെന്നുമാണ് നടന്‍ വ്യക്കമാക്കിയത്.
മലയാള സിനിമയില്‍ ആരും ചൂഷണം ചെയ്യപ്പെടരുതെന്നും ആസിഫ് പറഞ്ഞു. നടിമാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും തുല്യത വേണമെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ താന്‍ പിന്‍തുണയ്ക്കുന്നുവെന്നും ആസിഫ്.
അതേസമയം, റിപ്പോര്‍ട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കുറച്ചു ഭാഗങ്ങള്‍ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളു. വിശദമായ വിവരങ്ങള്‍ മനസിലാക്കിയതിനു ശേഷം പ്രതികരിക്കുമെന്നും ആസിഫ് വ്യക്തമാക്കി. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് മുഖഗാനം പ്രകാശന ചടങ്ങില്‍ എത്തിയപ്പോഴായിരുന്നു ആസിഫിന്റെ പ്രതികരണം.