താന്‍ ലെസ്ബിയനാണെന്ന് ഹോളിവുഡ് താരം മെറില്‍ സ്ട്രീപ്പിന്റെ മകള്‍, അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ത്തന്നെ ഇത് പറഞ്ഞല്ലോ എന്ന് ആരാധകര്‍

ഹോളിവുഡ് താരം മെറില്‍ സ്ട്രീപ്പിന്റെ മകള്‍ ലൂയിസ ജേക്കബ്‌സണ്‍ ഗമ്മര്‍ ലെസ്ബിയന്‍ ആണെന്ന് വെളിപ്പെടുത്തി രംഗത്തെത്തി. കാമുകി അന്ന ബ്ലണ്ടെലുമായുള്ള ബന്ധം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 33 കാരിയായ ലൂയിസ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകത്തെ അറിയിക്കുകയായിരുന്നു.

മുമ്പും അന്നയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരപുത്രി പങ്കുവെച്ചിട്ടുണ്ട്. ‘ജീവിതം വളരെ രസകരമാണ്. ഞാന്‍ ഭാഗ്യവതിയാണ്’ എന്ന ക്യാപ്ഷനോടെ ഈ മാസം ആദ്യം പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മെറിലിന്റെ മകള്‍ ലെസ്ബിയനാണെന്ന തരത്തില്‍ അന്നേ വാര്‍ത്തകളും എത്തിയിരുന്നു.

ജൂണ്‍ 22-ന് അമ്മ മെറില്‍ സ്ട്രീപ്പിന്റെ ജന്മദിനത്തിലാണ് ലൂയിസ ആദ്യമായി താന്‍ ലെസ്ബിയനാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. നിരവധി പേരാണ് താരത്തിന് ആശംസ അറിയിക്കുന്നത്. ‘ലെസ്ബിയന്‍സ് വിജയിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് ഒരാള്‍ കുറിച്ചത്. അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ത്തന്നെ ഇത് പറഞ്ഞല്ലോ എന്ന് ചോദിക്കുന്നവരുമുണ്ട്‌.

മെറിലിന്റെയും ഭര്‍ത്താവ് ഡോണ്‍ ഗമ്മറിന്റെയും ഇളയ മകളാണ് ലൂയിസ. ഗോണ്‍ ഹോളിവുഡ് (2019) എന്ന ടിവി സിനിമയിലൂടെയാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്. HBO യുടെ ദ ഗില്‍ഡഡ് ഏജ് എന്ന പീരിയഡ് സീരീസിലും ലൂയിസ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം, അടുത്തിടെ ഒണ്‍ലി മര്‍ഡേഴ്സ് ഇന്‍ ദി ബില്‍ഡിംഗ് സീസണ്‍ 3 ലും മെറില്‍ എത്തിയിരുന്നു.

More Stories from this section

family-dental
witywide