ലൈസന്‍സില്ലാതെ പ്രാക്ടീസ് ചെയ്ത ദന്തഡോക്ടറെ ഹൂസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഹൂസ്റ്റണ്‍ : ലൈസന്‍സില്ലാതെ ജോലിചെയ്ത ദന്തഡോക്ടറെ ഹൂസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹൂസ്റ്റണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ മേജര്‍ ഒഫന്‍ഡേഴ്സ് ഡിവിഷന്‍ നടത്തിയ അന്വേഷണത്തിന് ശേഷം സ്പ്രിംഗ് ഏരിയയിലെ ഒരു വീട്ടില്‍ നിന്നാണ് ലൈസന്‍സില്ലാതെ ദന്തചികിത്സ നടത്തിയ 43 കാരിയായ ബ്രസീഡ കാന്‍സിനോയെ പിടികൂടിയത്.

ടെക്‌സസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഡെന്റല്‍ എക്‌സാമിനേഴ്‌സില്‍ നിന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് ഹൂസ്റ്റണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. കോടതി രേഖകള്‍ പ്രകാരം, അറസ്റ്റ് സമയത്ത് ദന്തഡോക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന നിരവധി വസ്തുക്കള്‍ ഇവരില്‍ നിന്നും കാന്‍സിനോയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide