പോൾ പി ജോസ് ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പുതിയ ട്രസ്റ്റി ബോർഡ് ചെയർമാൻ

ന്യൂ യോർക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2024 വർഷത്തെ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയി പോൾ പി ജോസിനെയും, ബോർഡ് അംഗമായി ഇട്ടൂപ്പ് ദേവസിയേയും തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് ജോസ് മലയിൽ, മുൻ സെക്രട്ടറി മേരി ഫിലിപ്പ് എന്നിവർ  നേരത്തെ നടന്ന തെരഞ്ഞടുപ്പിൽ ട്രസ്റ്റീ ബോർഡ് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെബ്രുവരി10 ശനി അഞ്ചുമണിക്ക് ഫ്ലോറൽ പാർക്കിക്ക്, ടൈസൺ സെന്ററിലായിരുന്നു മീറ്റിംഗ്.

മുൻ ചെയർമാൻ അലക്സ് തോമസ്ൻറെ അധ്യക്ഷതയിൽ കൂടിയ ട്രസ്റ്റി ബോർഡ് യോഗത്തിൽ ബോർഡ് മെമ്പർമാരായ  ജോർജുകുട്ടി, ലിജോ ജോൺ, ആന്റോ വർക്കി, ജോൺ പോൾ, ജോസ് മലയിൽ, മേരി ഫിലിപ്പ് എന്നിവർ പങ്കെടുത്തു. 

പുതിയതായി തെരഞ്ഞെടുക്കപെട്ട ചെയർമാൻ പോൾ പി ജോസ്, ബോർഡ് മെമ്പർമാരായ ജോസ് മലയിൽ, മേരി ഫിലിപ്പ്, ഇട്ടൂപ്പ് ദേവസി, പ്രസിഡന്റ് റോയി ആന്റണി, സെക്രട്ടറി തോമസ് പ്രകാശ്, ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് ജോസഫ് ഇഞ്ചക്കൽ, ജോയിന്റ് സെക്രട്ടറി വത്സ ജോസഫ്, കമ്മിറ്റി അംഗങ്ങളായ  ലൈസി അലക്സ് ,സിസിലി പഴയംപള്ളി, ജെയിംസ് ഇളംപുരയിടത്തിൽ, ജോർജ് തോമസ് ഓഡിറ്റേഴ്‌സായി ജോഫ്രിൻ ജോസ്, ജിം ജോർജ് എന്നിവരും സോണൽ ഡയറക്ടർസും  സത്യപ്രതിഞ ചെയ്‌തു അധികാരം ഏറ്റെടുത്തു. മുൻ ചെയർമാൻ അലക്സ് തോമസ് സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അധികാര കൈമാറ്റവും നടന്നു.

മേരികുട്ടി മൈക്കിൾന്റെ പ്രാത്ഥനാഗാനത്തോടുകൂടി ആരംഭിച്ച 2024 ലെ അസോസിയേഷന്റെ പ്രവർത്തനോദ്‌ക്കാടനം പ്രസിഡന്റ് റോയി ആന്റണി അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭയുടെ അമേരിക്ക കാനഡ രൂപതയുടെ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്‌റ്റേഫനോസ് ഉദ്ഘാടനം നിർവഹിച്ചു. സിറോ മലബാർ സെന്റ് മേരീസ് ചർച്ച് അസിസ്റ്റന്റ് വികാരി ഫാ. ജോബിൻ, ഫാ. സിയാ തോമസ്, ഫാ. ബിജിൽ, അസോസിയേഷന്റെ ലൈഫ് മെമ്പറും റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററുമായ ഡോ. ആനി പോൾ,  ചെയർമാൻ പോൾ പി ജോസ്, മുൻ പ്രസിഡന്റ് ജോസ് മലയിൽ, മുൻ  ചെയർമാൻ അലക്സ് തോമസ് എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി തോമസ് പ്രകാശ് സ്വാഗതവും ട്രഷറർ മാത്യു ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്നു കലാപരിപാടികൾ നടന്നു. പ്രോഗ്രാം കോർഡിനേറ്റർസ് ആയി ജോൺ കെ ജോർജ്, ജോർജ് തോമസ് എന്നിവരും എം സി മാരായി സ്വപ്‍ന മലയിലും, സ്റ്റെഫിനി ജോസഫും  പ്രവർത്തിച്ചു. ട്രസ്റ്റി ബോര്ഡിൽനിന്നു വിരമിക്കുന്ന ചെയർമാൻ അലക്സ് തോമസ്, ജോഫ്രിൻ ജോസ്, ജോർജ് കൊട്ടാരം എന്നിവർക്ക് നന്ദിയും അറിയിച്ചു.

1979 ൽ രൂപം കൊണ്ടതാണ് ഇന്ത്യ കാത്തോലിക് അസോസിയേഷൻ. സിറോ മലബാർ സഭയും സിറോ മലങ്കര സഭയും ലാറ്റിൻ സഭയയും ഒരേ കുടകീഴിൽ അണിനിരക്കുന്ന സംഘടനയാണിത്.

റോയി ആന്റണിയുടെയും തോമസ് പ്രകാശിൻറ്റേയും മാത്യു ജോസഫിന്റെയും നേതൃത്വത്തിലുള്ള ശക്തമായ  കമ്മിറ്റിയാണ് 2024 തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2019 ൽ പ്രസിഡന്റ് പോൾ ജോസ് സെക്രട്ടറി ആന്റോ വർക്കി ട്രെഷറർ ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആയിരുന്നു പ്രവർത്തിച്ചിരുന്നത്.

മുൻ പ്രെസിഡന്റുമാരായ കെ ജെ ഗ്രിഗറി, ലീല മാരേട്ട്, മേരി ഫിലിപ്പ്, ജോൺ കെ ജോർജ്, ജോഫ്രിൻ ജോസ്, ലിജോ ജോൺ, ആന്റോ വർക്കി, ജോസ് മലയിൽ മുൻ ചെയർമാൻ അലക്സ്  തോമസ്, ജോർജുകുട്ടി  എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി. ന്യൂയോർക്കിലെ  വിവിധ അസോസിയേഷന്റെ നേതാക്കളും സന്നിഹിതരായിരുന്നു. ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു.

India Catholic Association Of America trustee Board

More Stories from this section

family-dental
witywide