
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികാരം ചെയ്യാതെ പോകില്ലെന്ന് പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമന പറഞ്ഞു.
കത്വയിലെ ബദ്നോട്ടയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ധീരഹൃദയരെ നഷ്ടപ്പെട്ടതില്‍ താന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അവരുടെ ദുഃഖിതരായ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അവരുടെ ത്യാഗം രാജ്യം എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
"Their selfless service to the nation will always be remembered & their sacrifice will not go unavenged and India will defeat the evil forces behind the attack".
— A. Bharat Bhushan Babu (@SpokespersonMoD) July 9, 2024
-Defence Secretary Shri @giridhararamane (2/2)@HQ_IDS_India @adgpi @PIB_India @GallantryAward @salute2soldier
പ്രതികാരം ചെയ്യപ്പെടാതെ പോകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ടശക്തികളെ ഇന്ത്യ പരാജയപ്പെടുത്തുമെന്നും എക്സില്‍ ഇട്ട പോസ്റ്റിലാണ് പ്രതിരോധ മന്ത്രാലയം പരാമര്‍ശങ്ങള്‍ പങ്കുവെച്ചത്.
കത്വയുടെ വിദൂര പ്രദേശമായ മച്ചേദി മേഖലയില്‍ പെട്രോളിംഗ് നടത്തിയ സൈനികരെ ഭീകരര്‍ പതിയിരുന്നു ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ഗ്രനേഡ് ആക്രമണവും വെടിവെപ്പും നടന്നത്. ആര്‍മി ട്രക്കില്‍ പത്ത് സൈനികരായിരുന്നു ഉണ്ടായിരുന്നത്. ആക്രമണത്തിന് ശേഷം ഭീകരര്‍ വനത്തിലേക്ക് രക്ഷപ്പെട്ടു. ഇവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.














