ട്രംപിന്റെ കാമ്പയിന്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്: യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ഹാക്കിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. മാത്രമല്ല, ഇക്കൊല്ലം നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായും ഏജന്‍സി ആരോപിച്ചു.

‘ഈ തിരഞ്ഞെടുപ്പ് കാലത്ത് അമേരിക്കന്‍ പൊതുജനങ്ങളെ ലക്ഷ്യമിട്ടുള്ള സ്വാധീന പ്രവര്‍ത്തനങ്ങളും പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നുകള്‍ ലക്ഷ്യമിടുന്ന സൈബര്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നുവെന്നും ഇറാനാണ് അതിനു പിന്നിലെന്നും സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞു.

നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസ് (ഒഡിഎന്‍ഐ), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി (സിഐഎസ്എ) എന്നിവയടക്കം ട്രംപിന്റെ ക്യാമ്പയിന്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നില്‍ ഇറാനാണെന്ന് തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു.

ഈ മാസം 10 ന് ട്രംപിന്റെ പ്രചാരണവിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരങ്ങള്‍ പുറത്തവരികയും പിന്നില്‍ ഇറാനാണെന്ന് ആരോപിക്കുകയും ചെയിതിരുന്നു. രണ്ടര മാസത്തിനപ്പുറം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടപെടാനും ഞങ്ങളുടെ ഡെമോക്രാറ്റിക് പ്രക്രിയയിലുടനീളം അരാജകത്വം വിതയ്ക്കാനും ഉദ്ദേശിച്ചാണ് യുഎസിനോട് ശത്രുതയുള്ള വിദേശ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ട്രംപ് പ്രചാരണ വക്താവ് സ്റ്റീവന്‍ ചിയുങ് പറഞ്ഞിരുന്നു.