ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികൾ ഒപിടി ക്രമക്കേട് നിരീക്ഷണത്തിലെന്ന് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിൽ ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾ തൊഴിൽ പരിശീലന കാലാവധി അനുവദിക്കുന്ന ഒപിടി(ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങ്) വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. തുടർന്ന് ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റും യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസും അറിയിച്ചു.

വിദേശ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനകാലത്തോ അതിന് ശേഷമുള്ള 12 മാസം മുതൽ 24 മാസം വരെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് ഒടിപി വ്യവസ്ഥ. ഈ വ്യവസ്ഥയിലാണ് വ്യാപക ക്രമക്കേട് നടന്നിരിക്കുന്നതായി കണ്ടെത്തിയത്. സംശയാസ്പദമായ കമ്പനികളിൽ ജോലിചെയ്യുന്നുവെന്ന് തരത്തിൽ വ്യാജ രേഖകൾ ചമച്ച പതിനായിരത്തോളം വിദ്യാർത്ഥികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു.

തൊഴിലെടുക്കുന്ന വിദ്യാർത്ഥികളുടെ പരിശീലനവും നിയന്ത്രണവും യുഎസിൽ തന്നെയായിരിക്കണമെന്ന് നിയമം നിലനിൽക്കെ, ഒടിപി ഗുണഭോക്താക്കളായ നിരവധി വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നത് ഇന്ത്യയിൽ നിന്നുള്ളവരാണ്. തുടക്കത്തിൽ കുറഞ്ഞ വിദ്യാർത്ഥികൾക്ക് മാത്രം പരിശീലനം നൽകാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിയിൽ എണ്ണമറ്റ വിദേശ വിദ്യാർത്ഥികൾ ഉൾപ്പെടുന്നുവെന്നതും ആശങ്കയുയർത്തുന്നുവെന്നാണ് യുഎസ് അധികൃതർ വ്യക്തമാക്കുന്നത്.

US says foreign students, including Indians, under surveillance for OPT irregularities

More Stories from this section

family-dental
witywide