
മോസ്കോ: റഷ്യയുടെ ആണവസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് റഷ്യ. സെയ്റ്റൻ II (satan II) എന്നറിയപ്പെടുന്ന മിസൈൽ ലോകത്തിലെ ഏറ്റവും ശക്തമായ മിസൈലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. ചൊവ്വാഴ്ച മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. സർമറ്റ് മിസൈൽ ഈ വർഷാവസാനത്തോടെ സൈനിക സേവനത്തിലേക്ക് എത്തിക്കുമെന്നും പുടിൻ പറഞ്ഞു.
റഷ്യ സോവിയറ്റ് കാലഘട്ടത്തിൽ ഉപയോഗിച്ച വോയേവോഡ മിസൈലുകൾക്ക് പകരമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. വോയേവോഡയെ പോലെ ശക്തമായതും കൃത്യതയുള്ളതുമാണ് സർമറ്റ് മിസൈലെന്നും പുടിൻ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ആണവനിയന്ത്രണ ഘടനയിൽ തകർച്ചയുണ്ടാകുന്നുവെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പുതിയ പരീക്ഷണം നടന്നത്.
യുക്രെയ്ന് പാശ്ചാത്യശക്തികൾ റഷ്യ – യുക്രെയൻ യുദ്ധത്തിൽ പിന്തുണ നൽകുന്നത് തടയാൻ റഷ്യ നിരന്തരം ആണവ ശക്തി പ്രയോഗിച്ചിരുന്നു. 2000 ൽ പുടിൻ അധികാരത്തിലെത്തിയതു മുതൽ, റഷ്യയുടെ ആണവ ത്രയത്തിന്റെ ആധുനികവത്കരണത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു.
Russia tests intercontinental ballistic missile; Putin says Satan II is the most powerful missile in the world











