പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനെതിരെ സൗദി നിരവധി രഹസ്യ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്

റിയാദ്: ഇറാനെതിരെ നിരവധി ആക്രമണങ്ങൾ പശ്ചിമേഷ്യൻ യുദ്ധത്തിൽ സൗദി അറേബ്യ നടത്തിയിരുന്നതായി റിപ്പോർട്ട്. ഇറാൻ നടന്ന ആക്രമണങ്ങൾക്ക് പ്രതികാരമായി സൗദി അറേബ്യ നിരവധി പരസ്യപ്പെടുത്താത്ത ആക്രമണങ്ങൾ നടത്തിയെന്ന് രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥർ വിശദീകരിച്ചുവെന്നും ഇത് രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരെ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതും, എന്നാൽ നേരിട്ട് തന്നെയുള്ളതുമായ തിരിച്ചടിയാണ് സൗദി നൽകുകയുണ്ടായത് എന്നുള്ള വിവരമാണ് റിപ്പോർട്ടുകൾ. സൗദി വ്യോമസേന ആരംഭിച്ച ആക്രമണം മാർച്ച് അവസാനത്തോടെ നടത്തിയതാണെന്ന് വിലയിരുത്തപ്പെട്ടതായി ആ ഉദ്യോഗസ്ഥർ പറയുന്നു. സൗദി (അറേബ്യ) ആക്രമിക്കപ്പെട്ടതിന് പ്രതികാരമായി നടത്തിയ പ്രത്യാക്രമണങ്ങളായിരുന്നു അവ എന്നാണ് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.

എന്നാൽ, ആക്രമണങ്ങൾ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചതിന് മറുപടിയായി, സൗദി വിദേശകാര്യ പ്രതിനിധികൾ നേരിട്ട് പ്രതികരിച്ചില്ല.യുഎസിനെ വിശ്വസിച്ച് സൈനിക താവളങ്ങൾക്കായി സ്ഥലം നൽകിയതിനാലായിരുന്നു സൗദി അറേബ്യക്കും ഇറാൻ്റെ പ്രത്യാക്രമണം നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ സൗദി ജനതയും രാജ്യവും പ്രതിസന്ധിയിലായിരുന്നു.

അമേരിക്കയെ നേരിട്ട് ആക്രമിക്കാനുള്ള പരിമിതി മൂലമായിരുന്നു ജിസിസി രാഷ്ട്രങ്ങളിലെ യുഎസിൻ്റെ സാമ്പത്തിക ശൃംഖലകൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം അഴിച്ചുവിട്ടത്.എന്നാൽ യുദ്ധം തുടങ്ങി രണ്ട് മാസം കഴിയുമ്പോഴാണ് സൗദി അറേബ്യ ഇറാനിൽ വിവിധ ഇടങ്ങളിൽ ആക്രമണം നടത്തിയതെന്നും എവിടയൊക്കെയാണ് സൗദി ലക്ഷ്യം വച്ചതെന്ന് കൃത്യമായി തിരിച്ചറിയാനായിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

Saudi Arabia reportedly carried out several secret attacks against Iran in the Middle East war

More Stories from this section

family-dental
witywide